08:18pm 21 October 2026
NEWS
കാമുകനുമായുള്ള ബന്ധത്തെ എതിർത്ത ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ
21/10/2026  12:20 PM IST
nila
കാമുകനുമായുള്ള ബന്ധത്തെ എതിർത്ത ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ

ആൾവാർ: രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ ബഡേസ്ര ഗ്രാമത്തിൽ 13 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടികളുടെ അമ്മ പ്രീതി, അമ്മയുടെ കാമുകൻ, മൂത്ത മകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുകനുമായുള്ള അമ്മയുടെ ബന്ധത്തെ കുട്ടികൾ എതിർത്തതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിനയ്, വിഷ്ണു എന്നീ കുട്ടികളുടെ മൃതദേഹങ്ങൾ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇരുവരെയും വീട്ടിൽ കാണാതായതിനെ തുടർന്ന് അമ്മയുടെ സഹോദരി നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കുട്ടികളുടെ കഴുത്തറുത്ത നിലയിലായിരുന്നുവെന്നും ശരീരത്തിൽ നിരവധി മുറിവുകളും തലയ്ക്ക് പരുക്കുകളും ഉണ്ടായിരുന്നുവെന്നും ഡീഗ് എസ്‌പി കാംബ്ലെ ശരൺ ഗോപിനാഥ് പറഞ്ഞു.

കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും മൂത്ത മകന് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അമ്മയുടെ ബന്ധത്തെ മൂത്ത മകൻ പിന്തുണച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിലെ സരോത് മൻസ ഗ്രാമവാസിയായ നിരഞ്ജൻ സിങ്ങുമായി 20 വർഷം മുൻപാണ് പ്രീതി വിവാഹിതയായത്. ദമ്പതികൾക്ക് നാലു മക്കളാണുള്ളത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img